Thu. Jan 23rd, 2025
തിരുവനന്തപുരം:

കോൺ​ഗ്രസ് പ്രവർത്തകർക്കായി രാഷ്ട്രീയ പഠന സ്കൂൾ തുടങ്ങുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സംഘടനാതലത്തിൽ കോൺ​ഗ്രസിന് രാഷ്ട്രീയപഠനമില്ല. ജനത്തിന് വേണ്ടത് ജീവിതവുമായി ബന്ധമുള്ള രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് മേഖലകളിലായാവും രാഷ്ട്രീയ പഠന സ്കൂളുകൾ തുടങ്ങുക. കൊച്ചിയിലും കോഴിക്കോട്ടും ഇതിനായി സ്ഥലം കണ്ടെത്തി.  ബിജെപിയിലേക്ക് പോകുമെന്നത് നുണപ്രചാരണമാണ്. എത്രയോ കാലമായി സിപിഎം തനിക്കെതിരെ ഇക്കാര്യം പറയുന്നതാണ്.

ആചാരണ സംരക്ഷണത്തിൽ കോടതി ഇടപെടുന്നത് ശരിയല്ല. സ്ത്രീ പുരുഷ സമത്വവും ആചാര സംരക്ഷണവും രണ്ടാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

By Divya