Mon. Dec 23rd, 2024
ജാര്‍ഖണ്ഡ്:

ജാര്‍ഖണ്ഡില്‍ 16 കാരിയെ ക്രൂരമായ പീഡനത്തിന് ശേഷം കൊലപ്പെടുത്തി, കണ്ണ് ചൂഴ്‍ന്നെടുത്ത് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. പലാമു ജില്ലയിലെ ലാലിമതി വനത്തിലെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ ഇന്നലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

പങ്കി പൊലീസ്​സ്റ്റേഷൻ ​പരിധിയിലുള്ള ബുധബാര്‍ ഗ്രാമത്തിലെ പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ട് തന്നെ പ്രദേശത്തെ ശ്മശാനത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു. ഗ്രാമത്തിലെ പ്രാദേശിക ബിജെപി നേതാവിന്റെ മകളാണ് പെണ്‍കുട്ടി. ഇദ്ദേഹത്തിന്റെ അഞ്ചുമക്കളില്‍ മൂത്തകുട്ടിയാണ് കൊല്ലപ്പെട്ടത്.

മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച മൊബൈല്‍ ഫോണിനെ തുടര്‍ന്ന് നടത്തിയ അന്വേഷത്തെ തുടര്‍ന്ന് ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. 23കാരനായ പ്രദീപ് കുമാര്‍ സിംഗ് ധനുക് ആണ് അറസ്റ്റിലായിട്ടുള്ളത്.

By Divya