Mon. Dec 23rd, 2024
തൃശൂർ:

പെട്രോള്‍ പമ്പിനു മുമ്പില്‍ യാത്രക്കാര്‍ക്ക് നികുതി തുക തിരിച്ചുനില്‍കി വേറിട്ട പ്രതിഷേധവുമായി കോണ്ഗ്രസ് നേതാക്കൾ. തൃശൂര്‍ നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് നികുതി പണം പ്രതീകാത്മകമായി ആളുകള്‍ക്ക് തിരിച്ചു നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ഒജെ ജനീഷ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. തൃശൂര്‍ സ്വരാജ് റൗണ്ടിലെ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറച്ചവരുടെ കീശയിലേക്ക് 61 രൂപ വച്ചു നല്‍കിയായിരുന്നു പ്രതിഷേധം.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി തിരിച്ചു നല്‍കുകയെന്ന സമരമുറയായിരുന്നു ഇത്. വണ്ടിയുടമകള്‍ ആദ്യം അമ്പരന്നു. പിന്നെയാണ്, ഇത് പ്രതിഷേധമാണെന്ന് തിരിച്ചറിഞ്ഞത്.

പെട്രോളിന്റെ അടിസ്ഥാന വില മുപ്പത്തിയഞ്ച് രൂപയാണെന്നും അറുപത്തിയൊന്നു രൂപ നികുതിയാണെന്നും സമരക്കാര്‍ കുറ്റപ്പെടുത്തി.

By Divya