Thu. Apr 25th, 2024
ദോ​ഹ:

കൊവി​ഡി​ൽ​നി​ന്ന്​ യാ​ത്ര​ക്കാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും സു​ര​ക്ഷ ന​ൽ​കു​ന്ന​കാ​ര്യ​ത്തി​ൽ ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന്​ വീ​ണ്ടും അ​ന്താ​രാ​ഷ്​​ട്ര​പു​ര​സ്​​കാ​രം. കൊവി​ഡ് സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ശാ​സ്ത്രീ​യ​മാ​യും ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ലും പാ​ലി​ക്കു​ന്ന​തി​നാ​ലാ​ണ്​ ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തെ വീ​ണ്ടും ബ്രി​ട്ടീ​ഷ് സ്​​റ്റാ​ന്‍ഡേ​ര്‍ഡ്സ് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ൻ (ബിഎ​സ്ഐ) ബ​ഹു​മ​തി തേ​ടി​യെ​ത്തി​യി​രി​ക്കു​ന്ന​ത്. ലോ​ക​ത്തി​ൻറെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​ധാ​ന ക​വാ​ട​മാ​യ ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ട്ട് ഏ​ഴ് സം​വ​ത്സ​രം പി​ന്നി​ടു​മ്പോഴാ​ണ്​ ഇ​ര​ട്ടി​മ​ധു​ര​മാ​യി ബ​ഹു​മ​തി നേ​ടി​യി​രി​ക്കു​ന്ന​ത്.

ഇ​ന്‍ര്‍നാ​ഷ​ന​ല്‍ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ ഓ​ര്‍ഗ​നൈ​സേ​ഷ​ന് (ഐസിഎഒ) കീ​ഴി​ലെ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ റി​ക്ക​വ​റി ടാ​സ്ക്ഫോ​ഴ്സ് (സിഎആ​ര്‍ടി കാ​ര്‍ട്) പു​റ​പ്പെ​ടു​വി​ച്ച കോ​വി​ഡ് ശു​ചി​ത്വ​ന​ട​പ​ടി​ക​ളും സു​ര​ക്ഷാ​ച​ട്ട​ങ്ങ​ളും കൃ​ത്യ​മാ​യി പാ​ലി​ക്ക​പ്പെ​ട്ടു​വെ​ന്ന​താ​ണ്​ ബ​ഹു​മ​തി ര​ണ്ടാ​മ​തും നേ​ടാ​ന്‍ കാ​ര​ണ​മാ​യ​ത്. കൊവി​ഡ് -19 പ്ര​തി​സ​ന്ധി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ്ര​ഥ​മ ബിഎ​സ്ഐ​യും ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം നേ​ടി​യി​രു​ന്നു. ര​ണ്ടാം ത​വ​ണ​യും ഈ ​നി​ല​വാ​രം നി​ല​നി​ര്‍ത്തി നേ​ട്ടം സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

By Divya