ദോഹ:
കൊവിഡിൽനിന്ന് യാത്രക്കാർക്കും ജീവനക്കാർക്കും സുരക്ഷ നൽകുന്നകാര്യത്തിൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിന് വീണ്ടും അന്താരാഷ്ട്രപുരസ്കാരം. കൊവിഡ് സുരക്ഷാമാനദണ്ഡങ്ങളും ചട്ടങ്ങളും ശാസ്ത്രീയമായും ഉന്നതനിലവാരത്തിലും പാലിക്കുന്നതിനാലാണ് ഹമദ് വിമാനത്താവളത്തെ വീണ്ടും ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ്സ് ഇൻസ്റ്റിറ്റ്യൂഷൻ (ബിഎസ്ഐ) ബഹുമതി തേടിയെത്തിയിരിക്കുന്നത്. ലോകത്തിൻറെ വിവിധ ഭാഗങ്ങളിലേക്കുള്ള പ്രധാന കവാടമായ ഹമദ് വിമാനത്താവളം പ്രവർത്തനമാരംഭിച്ചിട്ട് ഏഴ് സംവത്സരം പിന്നിടുമ്പോഴാണ് ഇരട്ടിമധുരമായി ബഹുമതി നേടിയിരിക്കുന്നത്.
ഇന്‍ര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന് (ഐസിഎഒ) കീഴിലെ സിവില്‍ ഏവിയേഷന്‍ റിക്കവറി ടാസ്ക്ഫോഴ്സ് (സിഎആര്‍ടി കാര്‍ട്) പുറപ്പെടുവിച്ച കോവിഡ് ശുചിത്വനടപടികളും സുരക്ഷാചട്ടങ്ങളും കൃത്യമായി പാലിക്കപ്പെട്ടുവെന്നതാണ് ബഹുമതി രണ്ടാമതും നേടാന്‍ കാരണമായത്. കൊവിഡ് -19 പ്രതിസന്ധിയുടെ ആദ്യഘട്ടത്തില്‍ പ്രഥമ ബിഎസ്ഐയും ഹമദ് വിമാനത്താവളം നേടിയിരുന്നു. രണ്ടാം തവണയും ഈ നിലവാരം നിലനിര്‍ത്തി നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.