Mon. Dec 23rd, 2024
ദോ​ഹ:

അ​ൽ​ജ​സീ​റ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യ ഗി​വേ​ര ബു​ഡേ​രി​യെ അ​ന്യാ​യ​മാ​യി അ​റ​സ്​​റ്റ് ചെ​യ്യു​ക​യും മ​ർ​ദ്ദിക്കുകയും ചെ​യ്ത ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​സേ​ന​യു​ടെ ന​ട​പ​ടി​യെ അ​ൽ​ജ​സീ​റ അ​പ​ല​പി​ച്ചു. ശ​നി​യാ​ഴ്ച കി​ഴ​ക്ക​ൻ ജ​റൂ​സ​ല​മി​ലെ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. അ​ൽ​ജ​സീ​റ കാ​മ​റ​മാ​ൻ ന​ബീ​ൽ മ​സ്സ​വി​യു​ടെ കാ​മ​റ​യും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ വി​ട്ട​യ​ച്ചി​രു​ന്നു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ഇ​സ്രാ​യേ​ൽ ഭ​ര​ണ​കൂ​ട​ത്തി​നാ​ണ് ഉ​ത്ത​ര​വാ​ദി​ത്തം. ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ അ​റ​സ്​​റ്റ് ചെ​യ്ത സം​ഭ​വ​ത്തെ ക​ടു​ത്ത ഭാ​ഷ​യി​ൽ അ​പ​ല​പി​ക്കു​ന്ന​താ​യും അ​ൽ​ജ​സീ​റ പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ ആ​ക്ടി​ങ്​ ജ​ന​റ​ൽ ഡ​യ​റ​ക്ട​ർ ഡോ ​മു​സ്​​ത​ഫ സ​വാ​ഖ് പ​റ​ഞ്ഞു.

അ​ൽ ജ​സീ​റ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ തി​ര​ഞ്ഞു​പി​ടി​ച്ച് ഇ​സ്രാ​യേ​ൽ ആ​ക്ര​മി​ക്കു​ക​യാ​ണ്. അ​ന്താ​രാ​ഷ്​​ട്ര​നി​യ​മ​ങ്ങ​ൾ​ക്കും മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കും വി​രു​ദ്ധ​മാ​യ ന​ട​പ​ടി​ക​ളാ​ണ് ഇ​സ്രാ​യേ​ൽ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന​ത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ല​ഭി​ക്കേ​ണ്ട മൗ​ലി​കാ​വ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്നു​വെ​ന്നും ചാ​ന​ൽ ആ​രോ​പി​ച്ചു.

By Divya