Mon. Dec 23rd, 2024
തിരുവനന്തപുരം:

ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ പെട്രോള്‍ വില ലീറ്ററിന് 95 രൂപ 66 പൈസയായി; ഡീസല്‍ വില  91 രൂപ 14 പൈസയായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 97 രൂപ 54 പൈസയും ഡീസല്‍ വില 92 രൂപ 90 പൈസയുമായി.

കോഴിക്കോട് പെട്രോളിന് 95 രൂപ 95 പൈസയും ഡീസലിന് 91 രൂപ 31 പൈസയുമാണ് പുതിയ വില. 37 ദിവസത്തിനിടെ 22 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്.

By Divya