ന്യൂഡൽഹി:
രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഒരു ലക്ഷത്തിൽ താഴെയായി. പുതുതായി 86,498 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2123 പേരുടെ മരണമാണ് 24 മണിക്കൂറിനിടെ കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്.
പ്രതിദിന ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 4.62 ശതമാനമായി കുറഞ്ഞു. രോഗമുക്തി നിരക്ക് 94.29 ശതമാനമായി ഉയരുകയും ചെയ്തു. 13,03,702 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്.
അതേസമയം, ഇന്ത്യയിൽ കൊറോണ വൈറസിന്‍റെ പുതിയൊരു വകഭേദം കൂടി കണ്ടെത്തി. B.1.1.28.2 എന്ന വകഭേദമാണ് കണ്ടത്. വിദേശത്ത് നിന്ന് എത്തിയവരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. കടുത്ത ലക്ഷണങ്ങൾക്ക് ഇടയാക്കാവുന്നതാണ് പുതിയ വകഭേദം.