Mon. Dec 23rd, 2024
ദോഹ:

ദേശീയ ടീമിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസിയെ മറികടന്നു സുനില്‍ ഛേത്രി. തിങ്കളാഴ്ച ബംഗ്ലാദേശിനെതിരായ ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ഛേത്രി ഇരട്ടഗോള്‍ നേടിയതോടെ താരത്തിന്റെ പേരില്‍ 74 ഗോളുകളായി.

ഇപ്പോഴും ഫുട്‌ബോള്‍ കളിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതു പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 103 ഗോളുകളാണു റൊണാള്‍ഡോയുടെ പേരിലുള്ളത്. നേരത്തെ പട്ടികയില്‍ മെസിക്കൊപ്പം മൂന്നാമതായിരുന്നു ഛേത്രി.

ഇരുവര്‍ക്കും 72 ഗോളുകളായിരുന്നു. 73 ഗോളുകള്‍ നേടിയ യുഎഇയുടെ അലി മക്ബൂത്തായിരുന്നു രണ്ടാമത്. തിങ്കളാഴ്ചത്തെ മത്സരത്തോടെ മക്ബൂത്തിനേയും ഛേത്രി പിന്നിലാക്കി.

അതേസമയം ബംഗ്ലാദേശിനെതിരായ ജയത്തോടെ ഇന്ത്യയ്ക്കു 3 പോയന്റ് ലഭിച്ചു. 19 പോയന്റുള്ള ഖത്തറാണു പട്ടികയില്‍ ഒന്നാമത്. ഏഴ് മത്സരങ്ങളില്‍ നിന്നു മൂന്നു സമനിലയടക്കം ആറ് പോയന്റുള്ള ഇന്ത്യ മൂന്നാമതാണ്.

By Divya