Tue. Nov 5th, 2024
ന്യൂഡൽഹി:

ഡിസംബർ മാസത്തിനുള്ളിൽ രാജ്യത്തെ 94 കോടി പേർക്ക്​ വാക്​സിൻ നൽകുമെന്ന്​ കേന്ദ്രസർക്കാർ. ഇതിനുള്ള പദ്ധതിയും തയ്യാറാക്കിയിട്ടുണ്ടെന്ന് കേന്ദ്രം വിശദീകരിച്ചു. ജൂലൈ വരെ 53.6 കോടി ഡോസ്​ കൊവിഡ് വാക്​സിൻ രാജ്യത്ത്​ ലഭ്യമാവും.

ഇതിൽ 18 കോടിയും സംസ്ഥാന സർക്കാറുകൾ നേരിട്ട്​ വാങ്ങുന്നതാണെന്ന്​ ആരോഗ്യ സെക്രട്ടറി ​രാജേഷ്​ ഭൂഷൻ അറിയിച്ചു. 133.6 കോടി ഡോസ്​ വാക്​സിൻ ആഗസ്​റ്റ്​ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ രാജ്യത്തെത്തും.

50 കോടി ഡോസ്​ കോവീഷിൽഡ്​ 38.6 കോടി ഡോസ്​ കോവാക്​സിൻ, 30 കോടി ബയോളജിക്കൽ ഇ, 10 കോടി സ്​പുട്​നിക്​, അഞ്ച്​ കോടി സിഡുസ്​ കാഡില വാക്​സിനുകളും രാജ്യത്തെത്തുമെന്ന്​ ആരോഗ്യ സെക്രട്ടറി പറഞ്ഞു.

2021 ജനുവരി മുതൽ ഡിസംബർ വരെ 187.2 കോടി ഡോസ്​ വാക്​സിനായിരിക്കും രാജ്യത്ത്​ വിതരണം ചെയ്യുക. 94 കോടി പേർക്ക്​ വാക്​സിൻ നൽകാൻ ഇത്​ പര്യാപ്​തമാണെന്ന്​ അധികൃതർ അറിയിച്ചു. ഫൈസർ, മോഡേണ, ജോൺസൺ & ​ജോൺസൺ തുടങ്ങിയ കമ്പനികളുടെ വാക്​സിൻ കൂടി എത്തുകയാണെങ്കിൽ ഡോസുകളുടെ എണ്ണം ഇനിയും വർദ്ധിക്കും. ഇതിനൊപ്പം മൂക്കിലുപയോഗിക്കാവുന്ന വാക്​സിനും ഇന്ത്യയിൽ എത്തിയേക്കും.

By Divya