Mon. Dec 23rd, 2024
ബെംഗളൂരു:

കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ബി എസ് യെദ്യൂരപ്പയെ മാറ്റുമെന്ന വാർത്തകൾ തള്ളി ബിജെപിയുെടെ സംസ്ഥാന – കേന്ദ്ര നേതൃത്വം. യെദ്യൂരപ്പയെ മാറ്റുമെന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്ന് കേന്ദ്ര പാർലമെൻ്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ആ രീതിയിൽ ഒരു ചർച്ചയും ഹൈക്കമാൻഡിന് മുന്നിൽ നിലവിൽ ഇല്ല.

യെദ്യൂരപ്പ സംസ്ഥാനത്തെ കൊവിഡ് സാഹചര്യത്തെ നല്ല രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തെ പിന്തുണച്ചു കൊണ്ട് പ്രഹ്ലാദ് ജോഷി പറഞ്ഞു. കർണാടക ബിജെപിയിൽ നേതൃമാറ്റത്തെക്കുറിച്ച് ഒരു രീതിയിലുള്ള ചർച്ചകളും നടന്നിട്ടില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ പ്രതികരിച്ചു.

ബിജെപി ദേശീയ നേതൃത്വത്തിന് തന്നിൽ വിശ്വാസമുള്ളിടത്തോളം കാലം അധികാരത്തിൽ തുടരുമെന്നും അതില്ലാതായാൽ അടുത്ത നിമിഷം രാജിവച്ചൊഴിയുമെന്നും യെദ്യൂരപ്പ ഇന്നലെ ബെംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

By Divya