Fri. Nov 22nd, 2024
തൃശൂര്‍:

കള്ളപ്പണക്കേസിൽ ധർമരാജൻ പരാതി നൽകിയത് ഉറപ്പാക്കാൻ ബിജെപി നേതാവ് കൊടകര സ്റ്റേഷനിൽ എത്തിയെന്ന് കണ്ടെത്തൽ. പരാതി നൽകി പത്ത് ദിവസത്തിന് ശേഷമാണ് ധർമരാജനൊപ്പം സംസ്ഥാന സെക്രട്ടറി എ നാഗേഷ് സ്റ്റേഷനിലെത്തിയത്.

പണം കൊടുത്തുവിട്ട മംഗലാപുരം എംപി ആവശ്യപ്പെട്ടിട്ടാണ് സംസ്ഥാന നേതാവ് കേസിനെ പറ്റി അന്ന്വേഷിച്ചതെന്നാണ് സൂചന. അതേസമയം പണമിടപാട് സംബന്ധിച്ച് കൂടുതൽ അറിയാൻ അന്വേഷണ സംഘം ആർഎസ്എസ് ജില്ല സംയോജന്മാരുടെ മൊഴി എടുക്കും.

അതേസമയം കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ മൊഴികൾ പരിശോധിക്കുകയാണ് അന്വേഷണ സംഘം. കവർച്ച കേസിലെ പരാതിക്കാരനായ ധർമരാജന്‍റെ ഫോൺ രേഖകൾ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

സംഭവം നടന്ന ദിവസവും അതിന് ശേഷവും ധർമരാജന്‍റെ ഫോണിലേക്ക് വന്ന കോളുകളാണ് പരിശോധിക്കുന്നത്. കവർച്ച ചെയ്ത മൂന്നരക്കോടി രൂപയിൽ ഇനിയും രണ്ട് കോടിയിലധികം രൂപ കണ്ടെത്താനുണ്ട്.ഇതിനായുള്ള അന്വേഷണവും പുരോഗമിക്കുയാണ്.

കെ സുരേന്ദ്രന്‍റെ മകൻ കെ എസ് ഹരികൃഷ്ണനും ധർമരാജനും ഫോണിൽ സംസാരിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു . തിരഞ്ഞെടുപ്പ് സമയത്ത് ധർമ്മരാജനും സുരേന്ദ്രന്‍റെ മകനും കോന്നിയിൽവെച്ച് കൂടിക്കാഴ്ച നടത്തിയെന്നും കണ്ടെത്തിട്ടുണ്ട്.

By Divya