തിരുവനന്തപുരം:
കൊവിഡ് ചികിത്സ സൗജന്യമാണെങ്കിലും അതോടൊപ്പം പരിഗണിക്കേണ്ട കൊവിഡാനന്തര ഗുരുതര രോഗാവസ്ഥകളുടെ ചികിത്സക്ക് ചെലവേറുന്നു. കൊവിഡിനേക്കാൾ തുടർരോഗങ്ങളാണ് ഗുരുതരമാകുന്നത്. എന്നാൽ പല മെഡിക്കൽ കോളജുകളിലും വിലകൂടിയ മരുന്നുകളടക്കം ബന്ധുക്കൾ വാങ്ങിനൽകേണ്ട സ്ഥിതിയാണ്.
ന്യൂമോണിയ ബാധിച്ച രോഗിക്ക് 2000 രൂപ വരെയുള്ള മരുന്നുകളാണ് പുറത്തുനിന്ന് വാങ്ങാൻ ആശുപത്രി അധികൃതർ ആവശ്യപ്പെടുന്നത്. മരുന്ന് സ്റ്റോക്കില്ലെന്നതാണ് അധികൃതരുടെ വാദം. സൗജന്യ ചികിത്സയാണെന്ന പ്രതീക്ഷയിലാണ് കൊവിഡാനന്തര ചികിത്സക്ക് സാമ്പത്തികശേഷി കുറഞ്ഞവരടക്കം സർക്കാർ മെഡിക്കൽ കോളജുകളെ ആശ്രയിക്കുന്നത്.