Mon. Dec 23rd, 2024
ന്യൂഡൽഹി:

കേരളത്തിൽ ബിജെപിയെ പ്രതിരോധത്തിലാക്കിയ തിരഞ്ഞെടുപ്പു ഫണ്ട് ഇടപാടിനെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടു വിവരങ്ങൾ ശേഖരിക്കുന്നു. 2 ദിവസത്തെ ജനറൽ സെക്രട്ടറിമാരുടെ യോഗത്തിനു ശേഷം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ അദ്ദേഹം കേരളത്തിലെ കാര്യങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചതായാണു വിവരം.

കേരളത്തിലെ വിഷയങ്ങൾ പാർട്ടി നിരീക്ഷിക്കുകയാണെന്നു നേതാക്കൾ പ്രധാനമന്ത്രിയെ അറിയിച്ചു. പാർട്ടി ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്തതു പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നാണു വിലയിരുത്തൽ. ക്രൈസ്തവ സമുദായത്തെ കൂടുതൽ പാർട്ടിയോട് അടുപ്പിക്കാൻ മോദി നിർദേശിച്ചു.

കടുത്ത നിലപാടുകളിൽ പാർട്ടി അയവു വരുത്തി അവരെ ചേർത്തു നിർത്തണമെന്നും മോദി പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു തോൽവിയും യോഗം വിലയിരുത്തി. സംഘടനാ ജനറൽ സെക്രട്ടറി ബിഎൽസന്തോഷിന്റെ പൂർണ നിയന്ത്രണത്തിൽ നിന്ന് ദക്ഷിണേന്ത്യയിലെ പ്രവർത്തനങ്ങൾ മാറ്റുമെന്നും സൂചനയുണ്ട്.

By Divya