Mon. Dec 23rd, 2024
പാകിസ്താൻ:

തെക്കന്‍ പാകിസ്താനില്‍ രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ മരിച്ചു. 50ലേറെ പേര്‍ക്ക് പരിക്കേറ്റു. മില്ലത് എക്‌സ്പ്രസും സര്‍ സയിദ് എക്‌സ്പ്രസുമാണ് അപകടത്തില്‍പെട്ടത്.
സിന്ധ് പ്രവിശ്യയിലെ ഘോത്കി ജില്ലയില്‍ റേതി, ദഹര്‍കി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലായിരുന്നു അപകടം. പ്രദേശവാസികളും പൊലീസും മറ്റു രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് പരിക്കേറ്റവരെയും മരിച്ചവരെയും സമീപ ആശുപത്രികളിലേക്ക് മാറ്റി.

കറാച്ചിയില്‍നിന്നും സര്‍ഗോഥയിലേക്ക് പോകുകയായിരുന്ന മില്ലത് എക്‌സ്പ്രസ് പാളംതെറ്റുകയും സര്‍ സയിദ് എക്‌സ്പ്രസുമായി കൂട്ടിയിടിക്കുകയുമായിരുന്നു. ലാഹോറില്‍നിന്നും കറാച്ചിയിലേക്കുള്ള യാത്രയിലായിരുന്നു സര്‍ സയിദ് എക്‌സ്പ്രസ്. മില്ലത് എക്‌സ്പ്രസിന്റെ 14ഓളം ബോഗികള്‍ അപകടത്തില്‍ മറിഞ്ഞുവീണു.

By Divya