Sat. Apr 27th, 2024
ന്യൂഡൽഹി:

കുട്ടികളിലെ വാക്​സിൻ പരീക്ഷണത്തി​െൻറ ഭാഗമായി ഏഴ്​ പേർക്ക്​ കൂടി കോവാക്​സിൻ ആദ്യ ഡോസ്​ നൽകി. പട്​ന എയിംസിലാണ്​ കുട്ടികൾക്ക്​ വാക്​സി​െൻറ ആദ്യ ഡോസ്​ നൽകിയത്​. ജൂൺ മൂന്നിാണ്​ ഇവിടെ വാക്​സിൻ പരീക്ഷണം തുടങ്ങിയത്​.

ആദ്യ ദിവസം മൂന്ന്​ പേർക്കാണ്​ വാക്​സിൻ നൽകിയത്​. രണ്ട്​ മുതൽ 18 വയസ്​ വരെ പ്രായമുള്ള കുട്ടികളിലെ വാക്​സിൻ പരീക്ഷണമാണ്​ പുരോഗമിക്കുന്നത്​. ആരോഗ്യപരിശോധനക്ക്​ ശേഷമാണ്​ കുട്ടികൾക്ക്​ ​വാക്​സിൻ നൽകുന്നത്​. ഇത്തരത്തിൽ 21 കുട്ടികളെ ആരോഗ്യ പരിശോധനക്ക്​ വിധേയമാക്കിയിരുന്നു.

ഇതിൽ 12 പേരിൽ ആൻറിബോഡിയുടെ സാന്നിധ്യം കണ്ടെത്തി. ബാക്കിയുള്ള ഒമ്പത്​ പേരിൽ ഏഴ്​ പേർക്കാണ്​ കോവാക്സിന്റെ ആദ്യ ഡോസ്​ നൽകിയത്​. പട്​ന എയിംസിൽ ഇതുവരെ 10 കുട്ടികൾക്ക്​ കോവാക്​സിൻ ആദ്യ ഡോസ്​ നൽകിയിട്ടുണ്ട്​. 28 ദിവസങ്ങൾക്ക്​ ശേഷം ഇവർക്ക്​ രണ്ടാം ഡോസും നൽകും. 100 കുട്ടികൾക്കെങ്കിലും വാക്​സിൻ നൽകുകയാണ്​ ലക്ഷ്യമെന്ന്​ പട്​ന എയിംസ്​ അധികൃതർ അറിയിച്ചു.

By Divya