Sun. Jul 13th, 2025
ലാഗോസ്:

നൈജീരിയയിലെ വടക്കു പടിഞ്ഞാറൻ സംസ്ഥാനമായ കെബ്ബിയിൽ ആയുധധാരികളായ കൊള്ളക്കാർ നടത്തിയ ആക്രമണത്തിൽ 88 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്ക്.
സംസ്ഥാനത്തെ ഡാങ്കോ-വസാഗു പ്രദേശത്താണ് കൊള്ളക്കാർ അക്രമം അഴിച്ചുവിട്ടതെന്ന് സംസ്ഥാന പൊലീസ് വക്താവ് നഫിയു അബുബക്കർ പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ 66 മൃതദേഹങ്ങൾ ആദ്യം കണ്ടെടുത്തതെന്നും പിന്നീട് ഇത് 88 ആയി ഉയർന്നതായും അബുബക്കർ പറഞ്ഞു. കൂടുതൽ ആക്രമണങ്ങൾ തടയാൻ സുരക്ഷാ ഉദ്യോഗസ്ഥരെ വിവിധ സമുദായങ്ങളിലേക്ക് നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് വക്താവ് മാധ്യമങ്ങളെ അറിയിച്ചു.

ഏപ്രിലിൽ തോക്കുധാരികളുടെ ആക്രമണം തടയുന്നതിനിടെ ഒൻപത് പൊലീസുകാരും കെബ്ബിയിലെ സിവിലിയൻ പ്രതിരോധ സംഘത്തിലെ രണ്ട് അംഗങ്ങളും കൊല്ലപ്പെട്ടിരുന്നു.

By Divya