തിരുവനന്തപുരം:
ഇന്ന് ലോക പരിസ്ഥിതിദിനം. ആവാസ വ്യവസ്ഥയുടെ പുനഃസ്ഥാപനം ആണ് ഇത്തവണത്തെ സന്ദേശം. പരിസ്ഥിതി പ്രവര്‍ത്തകന്‍ സുന്ദര്‍ലാല്‍ ബഹുഗുണയുടെ ഓര്‍മ്മകളില്‍ കൂടിയാണ് ഇത്തവണത്തെ പരിസ്ഥിതിദിനം കടന്നുപോകുന്നത്. കരയും കടലും പുഴയും അസാധാരണമായി പെരുമാറുന്ന കാലത്തിലൂടെയാണ് നമ്മുടെ യാത്ര.
കരയിടിയലും കടല്‍ക്കലിയും പതിവ് കാഴ്ച. കയ്യേറ്റത്തില്‍ ഒഴുക്ക് തെറ്റുന്ന പുഴയും കാണാതാകുന്ന കാടും നമ്മുടെ മാത്രം പിഴ. കഴിഞ്ഞ വര്‍ഷവും നഷ്ടപ്പെട്ടു 87 ശതമാനം തണ്ണീര്‍ത്തടങ്ങള്‍. കൊവിഡാനന്തരം എങ്കിലും മനുഷ്യന്‍ പരിസ്ഥിതി ജീവിയാകണം.
ഭൂമിയില്‍ താന്‍ മാത്രമല്ലെന്ന് തിരിച്ചറിയണം. കുന്നും കൂനയും കാടും കരയും കടലും പുഴയും ഒഴുക്കും മനസിലുണ്ടാകണം. വികസന വഴിയാത്രകള്‍ പരിസ്ഥിതി ദൂരത്തിലൂടെയാക്കണം. ഇത്തവണത്തെ സന്ദേശം പോലെ പരിസ്ഥിതിയുടെ മുറിവുണക്കണം.
17 ദിനം മുമ്പ് നമ്മെ വിട്ടുപോയ ലോകപ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ സുന്ദര്‍ലാല്‍ ബഹുഗുണയുടെ ജന്മാഭിലാഷം സഫലമാക്കണം. കയ്യും മെയ്യും മറന്ന് സംരക്ഷിക്കാം, നമ്മുടെ പരിസ്ഥിതിയെ.