Sat. Nov 23rd, 2024
തിരുവനന്തപുരം:

കാർഷിക മേഖലയ്ക്ക് കൈത്താങ്ങാകുന്ന പദ്ധതികൾ പ്രഖ്യാപിച്ച് രണ്ടാം പിണറായി സ‍ക്കാരിന്റെ ആദ്യ ബജറ്റ്. 2000 കോടി രൂപയുടെ വായ്പയാണ് കാർഷിക മേഖലയ്ക്കായി ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

കൊവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ടവരെയും ചെറുപ്പക്കാരെയും കൃഷിയിലേക്ക് ആക‍ർഷിക്കുന്നതിനും കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പുവരുത്തുന്നതിനും വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നവീകരിക്കുന്നതിന്റെ ഭാ​ഗമായി കൃഷിഭവനുകളെ സ്മാ‍ർട്ട് ആക്കും.

ഇതിനായി നടീൽ വസ്തുക്കളുടെ വിതരണം, മണ്ണിന്റെ സ്വഭാവത്തിനനുസരിച്ചുള്ള കൃഷി, കൃഷി പരിപാലനം, കോൾഡ് സ്റ്റോറേജുകളുടെ ശൃംഖല ആധുനിക ഡിജിറ്റൽ സംവിധാനങ്ങളുടെ സഹായത്തോടെ ആധുനിക വത്കരിക്കും. ഇതിന്റെ പ്രാഥമിക ചെലവുകൾക്കായി ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.

By Divya