Mon. Dec 23rd, 2024
തിരുവനന്തപുരം:

കൊവിഡ് പ്രതിരോധത്തിനായി ബജറ്റിൽ ആറിന പരിപാടി കൂടി പ്രഖ്യാപിച്ചു. എല്ലാ സി എച് സി , താലൂക് ആശുപത്രികളിലും 10 ഐസൊലേഷൻ കിടക്കകൾ അനുവദിക്കുമെന്ന് കെ എൻ ബാലഗോപാൽ വ്യക്തമാക്കി. ഇതിനായി 635 കോടി അനുവദിച്ചു.

പകർച്ച വ്യാധി തടയാനായി ഓരോ മെഡിക്കൽ കോളേജിലും പ്രത്യേക ബ്ലോക്ക് അനുവദിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഇതിനായി 50 കോടി അനുവദിച്ചു. തിരുവന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഈ വർഷം തന്നെ ബ്ലോക്ക് പ്രവര്‍ത്തനമാരംഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുമെന്ന സര്‍ക്കാർ പ്രഖ്യാപനം നടപ്പിലാക്കുമെന്ന് ബജറ്റിൽ ധനമന്ത്രി വ്യക്തമാക്കി. 18 വയസ്സിനു മുകളിൽ ഉള്ളവർക്ക് സൗജന്യ വാക്സിൻ നൽകാനായി 1000 കോടി അനുവദിക്കുമെന്നും ധനമന്ത്രി. 500 കോടി അനുബന്ധമായി നൽകുമെന്നും ധനമന്ത്രി.

By Divya