Mon. Dec 23rd, 2024
തിരുവനന്തപുരം:

നാടകീയതയോ മറ്റു കൂട്ടിച്ചേർക്കലുകളോ ഇല്ലാതെ കാര്യം പറഞ്ഞ്​ ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ കന്നി ബജറ്റ്​ അവതരണം. രാവിലെ ഒമ്പതിന്​ തുടങ്ങി ഒരു മണിക്കൂർ നീണ്ട ബജറ്റ്​ 10 മണിക്ക്​ അവസാനിപ്പിച്ചു. ഇതോടെ ബജറ്റ്​ പ്രസംഗങ്ങളിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റായി ബാലഗോപാലി​ന്റെത്.

മുൻ ധനമന്ത്രി തോമസ്​ ഐസകിന്‍റെ മൂന്നുമണിക്കൂർ നീണ്ട ബജറ്റാണ്​ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ്​ പ്രസംഗം. കവിതാശകലങ്ങളും ഉദ്ധരണികളും ഉൾപ്പെടുത്തിയായിരുന്നു തോമസ്​ ഐസകിന്‍റെ ബജറ്റ്​ അവതരണം. ​

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ ഉൗന്നൽ നൽകിയായിരുന്നു കെ എൻ ബാലഗോപാലിന്‍റെ ബജറ്റ്​. 2021 ജനുവരി 15ന്​ ഡോ തോമസ്​ ഐസക്​ അവതരിപ്പിച്ച ബജറ്റിലെ ഒരു കാര്യങ്ങളും മാറ്റിയിട്ടില്ലെന്ന്​ ധനമന്ത്രി പറഞ്ഞു.

പ്രത്യേക സാഹചര്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും സമ്പദ്​വ്യവസ്​ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനും പദ്ധതികൾ ഉൾപ്പെടുത്തുകയായിരുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

ആരോഗ്യം, ഭക്ഷണം എന്നിവക്കായിരിക്കും പ്രാഥമിക പരിഗണന. ഇതിലൂടെ തൊഴിൽ, കാർഷിക -​വ്യവസായ മേഖലയെയും പ്രോത്സാഹിപ്പിക്കുകയാണ്​ ലക്ഷ്യം. സമ്പദ്​വ്യവസ്​ഥയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.

നികുതി നിർദേശങ്ങൾ ഇപ്പോൾ ഏ​ർപ്പെടുത്തുന്നില്ല. സാമ്പത്തിക പ്രതിസന്ധിക്കി ടയിൽ വ്യാപാരികൾക്കും മറ്റും പുതിയ നികുതി താങ്ങാനാകില്ലെന്നും ധനമന്ത്രി പറഞ്ഞു.

By Divya