Thu. Jan 23rd, 2025
തിരുവനന്തപുരം:

ജലാശയങ്ങളുടെ സംരക്ഷണത്തിനായി 500 കോടിയുടെ പദ്ധതിയും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. ജലാശയങ്ങളിലെ മാലിന്യം നീക്കം ചെയ്യാന്‍ നടപടിയുണ്ടാകും. 500 കോടിയുടെ പദ്ധതിക്ക് പ്രാരംഭമായി 50 കോടി നല്‍കും.

കനാലിന്‍റെ വശം സംരക്ഷിക്കുക, ആഴം കൂട്ടുക, മണ്ണ് നീക്കം ചെയ്യുക, കണ്ടല്‍ കാട് ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിര്‍മിക്കുക, നദികളുടെ ആഴം കൂട്ടുക എന്നിങ്ങനെയാണ് ജലസംരക്ഷണത്തിന‍് വേണ്ടിയുള്ള പദ്ധതികള്‍. തീരക്കടലിലുള്ള സംസ്ഥാന അവകാശം കവരാൻ കേന്ദ്ര ശ്രമം നടക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

By Divya