Thu. Jan 23rd, 2025
തിരുവനന്തപുരം:

അന്തരിച്ച മന്ത്രിയും ജെഎസ്എസ് നേതാവുമായ കെ ആര്‍ ഗൗരിയമ്മയുടെ ഓര്‍മ്മ നിലനിര്‍ത്താന്‍ സ്മാരകം നിര്‍മ്മിക്കുന്നതിന് ബജറ്റില്‍ 2 കോടി രൂപ വകയിരുത്തി. മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവുമായ ആർ ബാലകൃഷ്ണപിള്ളക്ക് സ്മാരകം നിര്‍മ്മിക്കാനും ബജറ്റില്‍ തുക വകയിരുത്തി. കൊട്ടാരക്കരയില്‍ നിര്‍മ്മിക്കുന്ന സ്മാരകത്തിനായി 2 കോടി രൂപയാണ് വകയിരുത്തിയത്.

വ്യത്യസ്ത മതദര്‍ശനങ്ങളിലെ മാനവികതയുടെ മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ലക്ഷ്യമിട്ട് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ‘ മാര്‍ ക്രിസ്റ്റോസ്റ്റം ചെയര്‍’ സ്ഥാപിക്കാന്‍ 50 ലക്ഷം രൂപയും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അനുവദിച്ചു.

By Divya