മസ്‍കത്ത്:
ഒമാനിലേക്ക് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് നിലവിലുള്ള യാത്രാവിലക്ക് നീട്ടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പ്രവേശന വിലക്ക് തുടരുമെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി ബുധനാഴ്‍ച അറിയിച്ചു.
ഇന്ത്യക്ക് പുറമെ യുകെ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഈജിപ്‍ത്, ഫിലിപ്പൈന്‍സ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിലവില്‍ ഒമാനില്‍ യാത്രാ വിലക്കുള്ളത്. അതേസമയം ഒമാനില്‍ താമസിക്കുകയും മറ്റ് ജിസിസി രാജ്യങ്ങളില്‍ ജോലി ചെയ്യുകയും ചെയ്യുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും അതിര്‍ത്തി കടന്ന് യാത്ര ചെയ്യാനും ബുധനാഴ്‍ച സുപ്രീം കമ്മിറ്റി അനുമതി നല്‍കി.
ഇതിന് തൊഴിലുടമയില്‍ നിന്നുള്ള രേഖ ഹാജരാക്കണം. രാജ്യത്തെ പള്ളികള്‍ തുറക്കുന്നത് ഉള്‍പ്പെടെയുള്ള ചില ഇളവുകളും അനുവദിച്ചിട്ടുണ്ട്. രാത്രി സമയത്തെ വ്യാപാര നിയന്ത്രണം നീക്കുകയും ചെയ്‍തു.