Tue. Nov 5th, 2024
തിരുവനന്തപുരം:

വാക്സിൻ സൗജന്യമായി നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ഇന്ന് നിയമസഭ പാസാക്കും. ആരോഗ്യ മന്ത്രി വീണ ജോർജ് പ്രമേയം അവതരിപ്പിക്കും. കേന്ദ്ര സർക്കാർ സൗജന്യമായും സമയബന്ധിതമായും വാക്സിൻ നൽകണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെടും.

വാക്സിൻ പ്രശ്നം പരിഹരിക്കാൻ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് സംസ്ഥാനത്തിന്റെ പുതിയ നീക്കം. തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന, ഛത്തിസ്ഗഡ് , ഒഡീഷ, പശ്ചിമ ബംഗാൾ, ഝാർഖണ്ട്, ഡെൽഹി, പഞ്ചാബ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് കത്തയച്ചത്.

സംസ്ഥാനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കുന്ന ഉത്തരവാദിത്തത്തിൽ നിന്ന് കൈകഴുകുന്ന കേന്ദ്ര സമീപനം ദൗർഭാഗ്യകരമാണെന്നും മൂന്നാം തരംഗത്തിന് സാധ്യത കാണുന്നതിനാൽ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കേണ്ടതുണ്ടെന്നും അതിന് വാക്സിൻ സാർവ്വത്രികമാക്കണമെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞിരുന്നു.

By Divya