തിരുവനന്തപുരം:
കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തോല്‍വി പഠിച്ച അശോക് ചവാന്‍ സമിതി സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കി. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതായി സമിതിയംഗങ്ങള്‍ സൂചിപ്പിച്ചു. ന്യൂനപക്ഷ പിന്തുണ കുറഞ്ഞെന്ന് വിലയുത്തലുണ്ട്.
നേതൃത്വം ദുര്‍ബലമെന്ന പ്രതീതിയുണ്ടായി. നേതൃമാറ്റം ഉള്‍പ്പെടെ സമഗ്ര അഴിച്ചുപണി വേണമെന്ന് ശുപാര്‍ശ.
കേരളത്തിലെ പിസിസി പ്രസിഡന്റ് സ്ഥാനപ്രഖ്യാപനം ഇനി വൈകിയേക്കില്ല. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം തേടിയ ശേഷമാകും അധ്യക്ഷനെ തീരുമാനിക്കുക. അസം, പുതുച്ചേരി സംസ്ഥാനങ്ങളിലെ തോല്‍വിയെക്കുറിച്ചും റിപ്പോര്‍ട്ടിലുണ്ട്. ബംഗാള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് വൈകും.