Sat. Jan 18th, 2025
തിരുവനന്തപുരം:

ഇന്നു പ്രത്യാശയുടെ ദിനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ ലോകം കെട്ടിപ്പടുക്കാനുള്ള തുടക്കമാണ്. അധ്യാപകരുമായി നേരിട്ട് സംസാരിക്കാന്‍ ഘട്ടംഘട്ടമായി സൗകര്യമൊരുക്കും.

പ്രതിസന്ധിഘട്ടം പുതിയ പാഠങ്ങള്‍ പഠിക്കാനുള്ള കാലമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം കോട്ടൺഹിൽ ഗവ എൽപി സ്കൂളിൽ വിഭ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തിരിതെളിച്ചു.

കൊവിഡ് കാല വെല്ലുവിളികൾ മറികടന്നാണ് കേരളത്തിൽ ഇന്നു പുതിയ സ്കൂൾ വർഷം ആരംഭിക്കുന്നത്. 3 ലക്ഷത്തിലേറെ കുട്ടികളാണ് ഒന്നാം ക്ലാസിലെത്തുന്നത്.

By Divya