Fri. Nov 22nd, 2024
ന്യൂഡൽഹി:

സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കുള്ള ഐടി നിയമപ്രകാരമുള്ള പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ അവകാശ സംരക്ഷണത്തിനാണെന്ന് കേന്ദ്ര ഐടി നിയമകാര്യമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇത്തരത്തില്‍ ഉപയോക്താവിന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ പരാജയപ്പെട്ടപ്പോഴാണ് സര്‍ക്കാറിന് ഇടപെടേണ്ടി വന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

സര്‍ക്കാറിന്‍റെ വരുതിയില്‍ നില്‍ക്കാത്ത സോഷ്യല്‍ മീഡിയകളെ നിയന്ത്രിക്കാനാണ് ഈ നിയമം എന്ന വാദത്തെ തള്ളുന്ന രവിശങ്കര്‍ പ്രസാദ്, 2018 മുതല്‍ വിവിധ കോടതികളില്‍ നിന്നും പുറപ്പെടുവിച്ച വിധികളും, പാര്‍ലമെന്‍റില്‍ നടന്ന ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലാണ് ഇത്തരം പരിഷ്കാരങ്ങള്‍ വരുത്തിയത് എന്ന് പറയുന്നു. ഇതിലേക്ക് മാറുവാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് ആവശ്യമായ സമയവും നല്‍കിയിരുന്നു മന്ത്രി കൂട്ടിച്ചേര്‍ക്കുന്നു.

ഇന്ത്യയില്‍ ബിസിനസ് ചെയ്യാം, ലാഭമുണ്ടാക്കാം, അവരുടെ ഉപയോക്താക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം. എന്നാല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ ഇന്ത്യയിലെ ഭരണഘടനയും നിയമവും അനുസരിക്കണം. അമേരിക്കയിലെ നിയമങ്ങള്‍ ഇന്ത്യയില്‍ അന്തമായി പിന്തുടരുന്നത് അനുവദിക്കാന്‍ സാധിക്കില്ല – രവിശങ്കര്‍ പ്രസാദ് പറയുന്നു.

ഇപ്പോഴത്തെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ജനങ്ങളുടെ ആവശ്യത്തില്‍ നിന്നും, കോടതികളുടെ നിര്‍ദേശങ്ങളില്‍ നിന്നും, പാര്‍ലമെന്‍റിലെ ചര്‍ച്ചകളില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളില്‍ നിന്നും വന്നതാണ്.

By Divya