Thu. Dec 19th, 2024
തിരുവനന്തപുരം:

കൊവിഡ് കാല വെല്ലുവിളികൾ മറികടന്ന് കേരളത്തിൽ ഇന്നു പുതിയ സ്കൂൾ വർഷം. 3 ലക്ഷത്തിലേറെ കുട്ടികളാണ് ഒന്നാം ക്ലാസിലെത്തുന്നത്. രാവിലെ 8.30നു തിരുവനന്തപുരം കോട്ടൺഹിൽ ഗവ എൽപി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി വിശിവൻകുട്ടി അധ്യക്ഷത വഹിക്കും.

ഉദ്ഘാടനസമ്മേളനം കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി തത്സമയം സംപ്രേഷണം ചെയ്യും. 9.30 മുതൽ പ്രചോദനാത്മക പരിപാടികൾ. ആശംസകളുമായി മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ താരങ്ങൾ

9.30 മുതൽ എല്ലാ സ്കൂളുകളിലും അധ്യാപകരുടെ നേതൃത്വത്തിൽ പ്രവേശനോത്സവം; സമൂഹമാധ്യമങ്ങൾ വഴി കുട്ടികൾക്കും പങ്കെടുക്കാം.

സ്പെഷൽ സ്കൂളുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിലെ പ്രവേശനോത്സവവും ഇന്ന്. പാഠപുസ്തക വിതരണം 15നകം പൂർത്തിയാകും. എല്ലാ കുട്ടികൾക്കും ഡിജിറ്റൽ ഉപകരണങ്ങളുണ്ടെന്നും 15ന് അകം ഉറപ്പാക്കും.

By Divya