Sat. Apr 27th, 2024
അഹമ്മദാബാദ്​:

ഗുജറാത്തിലെ കൊവിഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 12 പേർ മരിച്ചു. ശനിയാഴ്​ച പുലർച്ചെ ബറൂച്ചിലാണ്​ തീപിടിത്തമുണ്ടായത്​. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 50ഓളം മറ്റ്​ രോഗികളെ രക്ഷിച്ചു.

കൊവിഡ്​ വാർഡിൽ ചികിത്സയിലുണ്ടായിരുന്ന 12 പേരാണ്​ മരിച്ചതെന്ന്​ എസ്​പി രാജേന്ദ്രസിൻഹ്​ ചുഡാസന അറിയിച്ചു. 50 പേരെ രക്ഷപ്പെടുത്തി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്​ച പുലർച്ചെ ഒരു മണിയോടെയാണ്​ കൊവിഡ്​ വാർഡ്​ സ്ഥിതി ചെയ്യുന്ന താഴത്തെ നിലയിൽ തീപിടത്തമുണ്ടായതെന്ന്​ ഫയർ​ഫോഴ്​സ്​ ഉദ്യോഗസ്ഥൻ ശൈലേഷ്​ സാൻസിയ പറഞ്ഞു.

തീപിടിത്തത്തി​ന്റെ കാരണം വ്യക്​തമായിട്ടില്ല. ഒരു മണിക്കൂറനകം തന്നെ തീയണക്കാൻ സാധിച്ചിട്ടുണ്ട്​. രോഗികളെ ഉടൻ തന്നെ മറ്റ്​ ആശുപത്രികളിലേക്ക്​ മാറ്റിയെന്നും അധികൃതർ അറിയിച്ചു.

By Divya