Thu. Dec 19th, 2024
തിരുവനന്തപുരം:

കേരളത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ വാക്‌സിനേഷൻ നടപടികൾ ആരംഭിച്ച് തൊഴിൽ വകുപ്പ്. വാക്‌സിൻ രജിസ്‌ട്രേഷൻ ചുമതല അസിസ്റ്റന്റ് ലേബർ ഓഫിസർമാർക്ക് കൈമാറി. ഇതര സംസ്ഥാന തൊഴിലാളികൾക്കായി എറണാകുളത്തും തിരുവനന്തപുരത്തും പ്രത്യേക സിഎഫ്എൽടിസികൾ തുറക്കാനും തീരുമാനമായി.

സംസ്ഥാനത്ത് വാക്‌സിനേഷൻ ഡ്രൈവുകൾ പുരോഗമിക്കുമ്പോഴും ഇതരസംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. 45 വയസിന് മുകളിലുള്ളവർക്ക് ഏർപ്പെടുത്തിയ വാക്‌സിൻ സ്വീകരിച്ചത് വിരലിലെണ്ണാവുന്നവർ മാത്രം. ഈ പശ്ചാത്തലത്തിലാണ് വാക്‌സിൻ രജിസ്‌ട്രേഷൻ ചുമതല അസിസ്റ്റന്റ് ലേബർ ഓഫിസർമാർക്ക് കൈമാറിയത്. തൊഴിലാളികൾക്കായി ആശുപത്രി, ആംബുലൻസ് സംവിധാനങ്ങൾ പ്രത്യേകം ഏർപ്പെടുത്തും.

അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങുന്നവർക്കായി റെയിൽവേ സ്റ്റേഷുകളിൽ കൂടുതൽ സൗകര്യമൊരുക്കാൻ നിർദേശം നൽകി. ഇവരുടെ വിശദാംശങ്ങൾ ശേഖരിക്കാൻ റെയിൽവേയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തരഘട്ടമുണ്ടായാൽ തൊഴിലാളികൾക്കായി പ്രത്യേക ക്യാമ്പുകൾ ആരംഭിക്കും.

By Divya