Thu. Dec 19th, 2024
ന്യൂഡല്‍ഹി:

രാജ്യത്ത് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ സ്‌റ്റോക്കുള്ള സംസ്ഥാനം ഉത്തര്‍ പ്രദേശെന്ന് റിപ്പോര്‍ട്ട്. 11,80,659 ഡോസുകളാണ് സംസ്ഥാനത്ത് ഇനിയും ബാക്കിയുള്ളത്. 3.54 ശതമാനം വാക്‌സിന്‍ സ്‌റ്റോക്കാണ് സംസ്ഥാനം പാഴാക്കിയത്.

അതേസമയം രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ഏറ്റവും കൂടുതല്‍ പാഴാക്കുന്ന സംസ്ഥാനം തമിഴ്‌നാടാണെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. 8.8 ശതമാനം വാക്‌സിനാണ് തമിഴ്‌നാട് പാഴാക്കുന്നത്.
കേന്ദ്രഭരണ പ്രദേശങ്ങളില്‍ ലക്ഷദ്വീപിലാണ് വാക്‌സിന്‍ പാഴാക്കല്‍ നിരക്ക് കൂടുതല്‍. 9.76 ശതമാനം വാക്‌സിന്‍ ലക്ഷദ്വീപ് പാഴാക്കുന്നുണ്ടെന്നാണ് കണക്ക്.

By Divya