Tue. Apr 29th, 2025
ന്യൂഡൽഹി:

കേന്ദ്ര സർക്കാരിൽ ധനകാര്യ വകുപ്പിലെ അടുത്ത സെക്രട്ടറിയായി ടി വി സോമനാഥൻ ചുമതലയേൽക്കും. കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവിലാണ് നിയമന കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ എക്സ്പെന്റിച്ചർ വകുപ്പ് സെക്രട്ടറിയാണ് ടി വി സോമനാഥൻ. കേന്ദ്ര കാബിനറ്റിലെ അപ്പോയിന്റ്മെന്റ്സ് കമ്മിറ്റിയാണ് ടി വി സോമനാഥന്റെ നിയമനത്തിന് അംഗീകാരം നൽകിയത്.

നിലവിലെ ധനകാര്യ സെക്രട്ടറിയായ അജയ് ഭൂഷൺ പാണ്ഡെ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. 1987 ലെ തമിഴ്‌നാട് കേഡർ ഐഎഎസ് ഓഫീസറാണ് ടി വി സോമനാഥൻ.

By Divya