Sun. Dec 22nd, 2024
ബെംഗളൂരു:

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലാ അതിര്‍ത്തിയിലും ചെക്‌പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനം. രോഗവ്യാപനം രൂക്ഷമായ ബെംഗളൂരു അതിര്‍ത്തിയില്‍ പരിശോധന ഇന്ന് മുതല്‍ ശക്തമാക്കും. നഗരത്തില്‍ നിന്നും രോഗികള്‍ സമീപ ജില്ലകളിലേക്ക് പോകുന്നത് വ്യാപകമായ സാഹചര്യത്തിലാണ് തീരുമാനം.

കേരള-കര്‍ണാടക അതിര്‍ത്തിയിലും പരിശോധന ശക്തമാക്കും. നിയന്ത്രണങ്ങള്‍ തെറ്റിച്ചു വരുന്നവരെ സമീപത്തെ കൊവിഡ് സെന്ററില്‍ നിരീക്ഷണത്തിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

By Divya