Mon. Aug 25th, 2025
ന്യൂഡൽഹി:

മുൻ അറ്റോർണി ജനറലും മുതിർന്ന അഭിഭാഷകനുമായ സോളി സൊറാബ്ജി (91) അന്തരിച്ചു. കൊവിഡ് ബാധിച്ച് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.

1930ൽ ബോംബെയിൽ ജനിച്ച സോളി സൊറാബ്ജി സെന്റ് സേവ്യേഴ്സ് കോളേജിലും ബോംബെ ലോ കോളേജിലുമായാണ് പഠനം പൂർത്തിയാക്കിയത്. 1953ൽ ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 1989-90, 1998-2004 കാലത്ത് അറ്റോർണി ജനറലായിരുന്നു. 2002ൽ രാജ്യം പദ്മവിഭൂഷൺ നൽകി ആദരിച്ചു.

By Divya