Thu. Dec 19th, 2024
ന്യൂഡല്‍ഹി:

കൊവിഡ് രണ്ടാം തരംഗം നേരിടുന്നതിന് ഇന്ത്യക്ക് സഹായവുമായി യുഎസ് വിമാനം ഡൽഹിയില്‍ എത്തി. 400 ഓക്‌സിജന്‍ സിലിണ്ടര്‍, മറ്റ് ആശുപത്രി ഉപകരണങ്ങള്‍, പത്ത് ലക്ഷം പരിശോധന കിറ്റുകള്‍ എന്നിവയുമായാണ് സൂപ്പര്‍ ഗ്യാലക്‌സി മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് വിമാനം ഡൽഹിയില്‍ വെള്ളിയാഴ്ച രാവിലെ എത്തിയതെന്ന് വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

വെള്ളിയാഴ്ച മറ്റൊരു വിമാനം കൂടി എത്തും. വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ സഹായവുമായി ഇന്ത്യയില്‍ എത്തിയേക്കും. 70 വര്‍ഷത്തിലേറെയുമായുള്ള ബന്ധമാണ് ഇന്ത്യയുമായുള്ളത്. കൊവിഡിനെതിരെ പോരാടുന്ന ഇന്ത്യയോടൊപ്പം അമേരിക്ക നില്‍ക്കുന്നു- ഇന്ത്യയിലെ യുഎസ് എംബസി ട്വീറ്റ് ചെയ്തു.

മൂന്ന് ലക്ഷത്തിലേറെ രോഗികളാണ് ഇന്ത്യയില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓക്‌സിജന്റെ കുറവ് മൂലം നിരവധി രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് അമേരിക്ക, ചൈന തുടങ്ങിയ വിദേശ രാജ്യങ്ങള്‍ സഹായ ഹസ്തവുമായി എത്തിയത്.

By Divya