Fri. Apr 26th, 2024
കോഴിക്കോട്:

മലപ്പുറം ഡി സി സി പ്രസിഡന്‍റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ വി വി പ്രകാശിന്‍റെ നിര്യാണത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം പി അനുശോചിച്ചു. പ്രകാശ് ജിയുടെ അകാല നിര്യാണം അങ്ങേയറ്റം ദുഃഖകരമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

കോൺഗ്രസിന്‍റെ സത്യസന്ധനും കഠിനാധ്വാനിയുമായ ഒരംഗമെന്ന നിലയിൽ അദ്ദേഹം ഓർമ്മിക്കപ്പെടും. ജനങ്ങൾക്ക് സഹായം നൽകാൻ എപ്പോഴും തയാറായിരുന്നു അദ്ദേഹം. പ്രകാശിന്‍റെ കുടുംബത്തോട് ഹൃദയത്തിൽ നിന്നുള്ള അനുശോചനം രേഖപ്പെടുത്തുന്നു.

അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണി പറഞ്ഞു.

By Divya