Mon. Dec 23rd, 2024
തിരുവനന്തപുരം:

ഓൺലൈൻ തട്ടിപ്പിന്​ ഇരയായതിനെ തുടർന്ന്​ പൊലീസിൽ പരാതി നൽകിയിട്ടും അവഗണിച്ചുവെന്ന്​ കുറ്റപ്പെടുത്തിയ മുൻ ഡിജിപി ശ്രീലേഖ ഡെലിവെറി ബോയിൽ നിന്ന്​ പണം തിരികെ കിട്ടിയതോടെ പുകഴ്​ത്തലുമായി രംഗത്ത്​. തിരികെ കിട്ടിയ 1700 രൂപയുടെ നോട്ടുകളും സോഷ്യൽ മീഡിയിൽ പങ്കുവെച്ചുകൊണ്ടാണ്​ കുറിപ്പിട്ടിരിക്കുന്നത്​. ലോകത്തെ ഏറ്റവും മികച്ച പോലീസ്​ സംവിധാനമാണ്​ കേരളത്തിലേതെന്ന്​ പുകഴ്​ത്തിയാണ്​ പോസ്​റ്റിട്ടിരിക്കുന്നത്​.

മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയകൾക്കും നന്ദി പറഞ്ഞുകൊണ്ടാണ്​ കുറിപ്പിട്ടിരിക്കുന്നത്​. നാല് മാസം മുമ്പുവരെ ഐപിഎസ്​ ഉദ്യോഗസ്ഥയായിരുന്നിട്ടും ഡിജിപി റാങ്കിൽ വിരമിച്ചിട്ടും തന്‍റെ പരാതിയിൽ പൊലീസ്​ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നുമായിരുന്നു അവർ ആദ്യം ഫേസ്​ബുക്കിലിട്ട പോസ്​റ്റ്​. ​ഓൺലൈൻ സ്​റ്റോറിൽ നിന്ന്​ ബ്ലൂടൂത്ത്​ ഹെഡ്​സെറ്റ്​ വാങ്ങിയപ്പോഴാണ്​ തട്ടിപ്പിന്​ ഇരയായത്​.

തകരാറിലായ സാധനം നൽകി കബളിപ്പിക്കുകയായിരുന്നെന്ന്​ ശ്രീലേഖ പറയുന്നു.

By Divya