ദോഹ:
ഖത്തറിലേക്കുള്ള പുതിയ യാത്രാനിബന്ധനകൾ ഇന്നുമുതൽ പ്രാബല്യത്തിൽ. ഇന്ത്യയിൽനിന്ന് വരുന്ന എല്ലാവർക്കും ഖത്തറിൽ 10 ദിവസം ഹോട്ടൽ ക്വാറൻറീൻ നിർബന്ധം. ഖത്തറിൽനിന്നടക്കം വാക്സിൻ എടുത്തവർക്കും ഇതു നിർബന്ധം. ഏപ്രിൽ 29ന് ദോഹ സമയം അർദ്ധരാത്രി 12 മുതൽ (ഇന്ത്യൻ സമയം പുലർച്ചെ 2.30 മുതൽ) ആണ് പുതിയ ചട്ടം നിലവിൽ വരുക.
ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താൻ, ഫിലിപ്പീൻസ് രാജ്യങ്ങളിൽനിന്ന് വരുന്ന എല്ലാവർക്കുമാണ് പത്തു ദിവസം ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാക്കിയത്. ഈ രാജ്യങ്ങളിൽനിന്ന് നേരിട്ട് വരുന്നവർക്കും ഈ രാജ്യങ്ങൾ വഴി വരുന്നവർക്കും പുതിയ നിബന്ധന ബാധകമാണ്. 48 മണിക്കൂർ മുമ്പുള്ള കൊവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റും നിർബന്ധം.
അതത് രാജ്യങ്ങളിലെ അംഗീകൃത ലാബുകളിൽനിന്നുള്ളതായിരിക്കണം ഇത്. ഇന്ത്യയിൽ കൊറോണവൈറസിെൻറ പുതിയ വകഭേദം കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിലാണ് ഖത്തറിെൻറ നടപടികൾ. പുതിയ ചട്ടപ്രകാരമുള്ള ക്വാറൻറീൻ പാക്കേജുകൾ ഡിസ്കവർ ഖത്തർ ഒരുക്കിയിട്ടുണ്ട്. ബുക്കിങ്ങും തുടങ്ങിയിട്ടുണ്ട്.
പത്തു ദിവസത്തെ പുതിയ ഹോട്ടൽ ക്വാറൻറീനിനായി 3,4,5 സ്റ്റാർ ഹോട്ടലുകളിലായി 45 വ്യത്യസ്ത പാക്കേജുകളാണ് ഉള്ളത്. 3,500 റിയാൽ (ഏകദേശം 70,000 രൂപ) മുതൽ 8,500 റിയാൽ (ഏകദേശം 1.68 ലക്ഷം രൂപ) വരെയാണ് ഇതിന്റെ നിരക്ക്. രണ്ടാൾക്ക് ഒരുമിച്ച് ഒരു സൗകര്യം ഉപയോഗിക്കാനാകും.
എല്ലാ പുതിയ ബുക്കിങ്ങുകളും ഖത്തറിന്റെ പുതിയ യാത്രാചട്ടങ്ങൾക്ക് അനുസരിച്ചായിരിക്കണം. നാട്ടിൽനിന്നുള്ള ബോർഡിങ്ങിന് മുമ്പ് ഇതനുസരിച്ചുള്ള ക്വാറൻറീൻ ഹോട്ടൽ രേഖകൾ കാണിക്കണം.