Mon. Dec 23rd, 2024
തിരുവനന്തപുരം:

കേരളത്തില്‍ രണ്ടാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് കെജിഎംഒഎ. സംസ്ഥാനത്ത് അതീവ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും കെജിഎംഒഎ അറിയിച്ചു. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു. രോഗികളുടെ എണ്ണം കൂടുന്നത് അപായസൂചനയായി കാണണമെന്നും കെജിഎംഒഎ പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് നിലവില്‍ ലോക്ക്ഡൗണ്‍ വേണ്ടെന്നാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ലോക്ക്ഡൗണ്‍ വേണ്ടെന്നാണ് സര്‍വ്വകക്ഷിയോഗത്തിലും അഭിപ്രായമുയര്‍ന്നത്.

By Divya