Thu. Dec 19th, 2024
സൗഹൃദത്തിന് മുമ്പിൽ തലകുനിച്ച് കോവിഡ്: 1300 കിലോമീറ്റര്‍ താണ്ടി ഓക്സിജനെത്തിച്ച് യുവാവ്
ഉത്തർപ്രദേശ്

ഉത്തർപ്രദേശിലെ ഗാസിയാബാദിലെ തന്റെ കോവിഡ് പോസിറ്റീവ് സുഹൃത്തിന് ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കുന്നതിനായി  ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്നുള്ള ഒരാൾ 24 മണിക്കൂറിനുള്ളിൽ സഞ്ചരിച്ചത് 1,300 കിലോമീറ്റർ ദൂരം. 

ഏപ്രില്‍ 24 നാണ് ദേവേന്ദ്രകുമാറിനെ പരിഭ്രാന്തിയിലാക്കിക്കൊണ്ട് അദ്ദേഹത്തിന്‍റെ സുഹൃത്ത് സഞ്ജയ് സക്സേനയുടെ ആ ഫോണ്‍ വന്നത്. ഇരുവരുടെയും സുഹൃത്തായ രാജന്‍, കോവിഡ് ബാധിതനായിരിക്കുന്നുവെന്നും ഓക്സിജന്‍ അത്യാവശ്യമാണെന്നുമായിരുന്നു സഞ്ജയ് പറഞ്ഞത്. 24 മണിക്കൂറിനുള്ളില്‍ ഓക്സിജന്‍ ലഭിച്ചില്ലെങ്കില്‍ രാജന്‍റെ ജീവന്‍ അപകടത്തിലാകുമെന്നും സഞ്ജയ് ദേവേന്ദ്രയോട് പറഞ്ഞു. രാജന്‍റെ സുഹൃത്തുക്കളും ബന്ധുക്കളും എത്ര ശ്രമിച്ചിട്ടും ഓക്സിജന്‍ സിലിണ്ടര്‍ സംഘടിപ്പിക്കാന്‍ സാധിച്ചിരുന്നില്ല

തുടർന്ന് തന്റെ സുഹൃത്തിനു വേണ്ടി ഓസ്‍യ്ഗൻ സിലിണ്ടർ അന്വേഷിച്ച ദേവേന്ദ്ര ഇറങ്ങുകയായിരുന്നു. വഴിയിലെ പ്രതിസന്ധികളെ ഒക്കെയും തരണം ചെയ്ത മരണത്തോട് മല്ലിടുന്ന സൂഹൃത്തിനെ രക്ഷിക്കുകയായിരുന്നു.

https://youtu.be/NM1NTgVADeo