Mon. Dec 23rd, 2024
കോഴിക്കോട്:

കൊവിഡ് ഒന്നാം തരംഗ സമയത്തെ ലോക്ക്ഡൗണില്‍ ആദിവാസി-ദളിത് കുടുംബങ്ങള്‍ക്ക് ഭക്ഷണം എത്തിക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത എന്‍എപിഎം സംസ്ഥാന കണ്‍വീനര്‍ പ്രൊഫസര്‍ കുസുമം ജോസഫിനെതിരെ കേസെടുത്ത് പൊലീസ്. കുളത്തുപുഴ പൊലീസാണ് കുസുമം ജോസഫിനെതിരെ കേസെടുത്തത്.

ഫേസ്ബുക്ക് പോസ്റ്റിടാന്‍ ഉപയോഗിച്ച ഫോണുമായി സ്‌റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് കുളത്തുപുഴ എസ്ഐ, കുസുമം ജോസഫിന് നോട്ടീസ് അയച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ അരിപ്പയിലെ ഭൂരഹിതരായ ആദിവാസികളും ദളിതരും ലോക്ക് ഡൗണ്‍ കാലത്ത് ദുരിതനുഭവിക്കുകയാണെന്നും ഭക്ഷണം എത്തിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കുസുമം ജോസഫ് പോസ്റ്റ് ചെയ്തിരുന്നത്. 2020 ഏപ്രില്‍ 16 നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

പക്ഷി-മൃഗാദികളേയും അതിഥി തൊഴിലാളികളേയും പരിഗണിച്ച സംസ്ഥാന സര്‍ക്കാര്‍ ഇവരേയും പരിഗണിക്കണമെന്നും അരിയും അവശ്യവസ്തുക്കളും എത്തിക്കണമെന്നും പോസ്റ്റിലുണ്ടായിരുന്നു. മന്ത്രി കെ രാജുവിനേയും കൊല്ലം ജില്ലാ കളക്ടറേയും പരാമര്‍ശിച്ചായിരുന്നു പോസ്റ്റ്.

By Divya