Mon. Dec 23rd, 2024
തിരുവനന്തപുരം:

കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണം ബിജെപി-ആർഎസ്എസ് നേതൃത്വത്തിലേക്ക് നീളുന്നു. യുവമോര്‍ച്ചാ നേതാവ് സുനില്‍ നായിക്കിനെ പൊലീസ് ചോദ്യം ചെയ്തു. കെ സുരേന്ദ്രന്‍ യുവമോര്‍ച്ച പ്രസിഡന്റായിരുന്നപ്പോള്‍ ട്രഷറര്‍ ആയിരുന്നു സുനില്‍. സുനില്‍, ധര്‍മ്മരാജന് നല്‍കിയ പണമാണ് നഷ്ടപ്പെട്ടത്.

കുഴല്‍പ്പണം നഷ്ടപ്പെട്ടു എന്ന് പരാതിപ്പെട്ട വാഹന ഉടമ ധര്‍മരാജന്‍ ആർഎസ്എസ് പ്രവര്‍ത്തകനാണെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. തൃശൂര്‍ റൂറല്‍ എസ് പി പൂങ്കുഴലിയാണ് ഇക്കാര്യം അറിയിച്ചത്.

By Divya