Mon. Dec 23rd, 2024
തിരുവനന്തപുരം:

സൗജന്യ വാക്‌സീൻ നിഷേധിക്കുന്ന കേന്ദ്ര നയത്തിനെതിരെ എല്‍ഡിഎഫ് ഇന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ചും, സൗജന്യ വാക്‌സീൻ നടപ്പാക്കിയ കേരള സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ചും ആണ് പരിപാടി. വൈകിട്ട് അഞ്ചര മുതൽ ആറ് വരെ വീട്ടുമുറ്റങ്ങളില്‍ പ്ലക്കാർഡുകൾ പിടിച്ച് പ്രതിഷേധിക്കാനാണ് ഇടതുമുന്നണി ആഹ്വാനം.

പ്രമുഖ നേതാക്കള്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പരിപാടിയില്‍ പങ്കെടുക്കും അതേ സമയം രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമാകുന്നതിനിടെ 18 വയസിന് മുകളിലുള്ളവര്‍ക്കായി വാക്സീൻ രജിസ്ട്രേഷൻ ഇന്ന് തുടങ്ങും. വൈകീട്ട് നാല്മണിമുതല്‍ കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാനാകും.

18 വയസിന് മുകളിലുള്ളവര്‍ക്ക് അടുത്ത മാസം ഒന്നുമുതലാണ് വാക്സീന്‍ ലഭിക്കുക. ഇതിനിടയിൽ ഓക്സിജന്‍ വിതരണം വിലയിരുത്താന്‍ ഇന്നും വിവിധ മന്ത്രാലയങ്ങള്‍ യോഗം ചേരും.

By Divya