Wed. Jan 22nd, 2025
ന്യൂഡൽഹി:

നാലാം ഘട്ട വാക്സീനേഷൻ്റെ കാര്യത്തിൽ അനിശ്ചിതത്വം അറിയിച്ച് സംസ്ഥാനങ്ങൾ. സ്റ്റോക്ക് കുറവാണെന്നും, മരുന്ന് കമ്പനികളിൽ നിന്ന് ഉടൻ വാക്സീൻ കിട്ടില്ലെന്നും സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിനെ അറിയിച്ചു. മഹാരാഷ്ട്ര, ​ഗോവ, പശ്ചിമബം​ഗാൾ തുടങ്ങിയ സംസ്ഥാനങ്ങളാണ് കേന്ദ്രത്തെ സാഹചര്യമറിയിച്ചത്.

രജിസ്ട്രേഷൻ ഇന്ന് തുടങ്ങാനിരിക്കെയാണ് സംസ്ഥാനങ്ങളുടെ നീക്കം. അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെ രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്കായി വാക്സീൻ രജിസ്ട്രേഷൻ ഇന്നു തുടങ്ങുകയാണ്. വൈകീട്ട് നാല് മണിമുതല്‍ കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാനാകും.

18 വയസിന് മുകളിലുള്ളവര്‍ക്ക് അടുത്ത മാസം ഒന്നുമുതലാണ് വാക്സീന്‍ നൽകി തുടങ്ങാൻ പദ്ധതിയിട്ടിട്ടുള്ളത്. നിലവിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ വാക്സീൻ നൽകുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. 8,64,000 ഡോസ് വാക്സീൻ മൂന്ന് ദിവസത്തിനുള്ളില്‍ ഡോസ് ലഭ്യമാക്കുമെന്നാണ് അറിയിപ്പ്.

കേരളത്തിന് 3.2 ലക്ഷം ഡോസ് വാക്സീൻ കിട്ടുമെന്നാണ് അറിയിപ്പ്.

By Divya