Mon. Dec 23rd, 2024
കൊച്ചി:

എസ്എസ്എൽസി വിദ്യാര്‍ത്ഥികളുടെ ഐ ടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റി. മെയ് 5 ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് തീരുമാനം.

പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. ഐ ടി പ്രാക്ടിക്കല്‍ പരീക്ഷയുമായി ബന്ധപ്പെട്ട തുടര്‍ നിര്‍ദേശങ്ങള്‍ പിന്നീട് നല്‍കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്ന മുറയ്ക്ക് പിന്നീട് പരീക്ഷ നടത്തുന്ന കാര്യം അറിയിക്കുമെന്ന് പൊതുവിദ്യാഭ്യസവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

By Divya