Mon. Dec 23rd, 2024
ലക്നൗ:

ഉത്തർപ്രദേശിലെ ജയിലിൽ കഴിയുന്ന മാധ്യമപ്രവ‍ർത്തകൻ സിദ്ദിഖ് കാപ്പനെ എയിംസ് ആശുപത്രിയിലേക്ക് മാറ്റുന്നത് തടയാൻ അതിവേഗ നീക്കവുമായി ഉത്തർപ്രദേശ് സർക്കാർ. കാപ്പനെ മധുര ജയിലിലേക്ക് മാറ്റി. കാപ്പന്റെ ആരോഗ്യ നിലയെ സംബന്ധിച്ച റിപ്പോർട്ട് യുപി സർക്കാർ സുപ്രീം കോടതിയിൽ നൽകി. കാപ്പൻ കൊവിഡ് മുക്തനായെന്ന് യുപി സർക്കാർ വ്യക്തമാക്കി. അതേസമയം കാപ്പന് മുറിവേറ്റിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

ജയിലിൽ വച്ചുണ്ടായ വീഴ്ചയിൽ മുറിവേറ്റിരുന്നുവെന്നാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. ജയിലിൽ കഴിയുന്ന കാപ്പന് കൊവിഡ് ബാധിച്ചിരുന്നുവെന്നും ചികിത്സ നിഷേധിക്കപ്പെട്ടുവെന്നുമുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ കാപ്പനെ റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രം​ഗത്തെത്തിയിരുന്നു.

By Divya