Wed. Jan 22nd, 2025
കൊല്ലം:

തിരഞ്ഞെടുപ്പ് ദിവസം കുണ്ടറയിലെ സ്വതന്ത്ര സ്​ഥാനാർത്ഥിയും ഇഎംസിസി ഡയറക്ടറുമായ ഷിജു വർഗീസിന്‍റെ കാർ ആക്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. തിരുവനന്തപുരം സ്വദേശിയായ ക്വട്ടേഷൻ സംഘാംഗമാണ് പിടിയിലായത്. ആക്രമണത്തിന് ശേഷം സംഘം രക്ഷപ്പെട്ട കാർ പൊലീസ് കണ്ടെത്തി.

കാർ ആക്രമിച്ച സംഭവം നാടകമെന്നാണ് പൊലീസ് കണ്ടെത്തൽ. സംഭവത്തിൽ ഷിജു വർഗീസിനും പങ്കുണ്ടെന്നാണ് സൂചന. നാലു പേർ ഉൾപ്പെട്ട സംഘമാണ് സംഭവത്തിന് പിന്നില്ലെന്നും പൊലീസ് പറയുന്നു.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ആക്രമണമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ ജെ മേഴ്​സിക്കുട്ടിയമ്മ പ്രതികരിച്ചത്. ആക്രമണം ഷിജു വർഗീസ് സ്വയം സംഘടിപ്പിച്ചതാണെന്നും മേഴ്സിക്കുട്ടിയമ്മ ആരോപിച്ചിരുന്നു​.

By Divya