തിരുവനന്തപുരം:
ഒരു കോടി വാക്‌സിന്‍ അടിയന്തിരമായി വാങ്ങാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. 70 ലക്ഷം കൊവിഷീല്‍ഡും 30 ലക്ഷം കൊവാക്‌സിനും വാങ്ങാനാണ് തീരുമാനം. മെയ് മാസത്തില്‍ കൊവാക്‌സിന്‍ 10 ലക്ഷം ഡോസ് എത്തിക്കും. ലോക്ക് ഡൗണ്‍ വേണ്ടെന്നും പ്രാദേശികനിയന്ത്രണങ്ങള്‍ മതിയെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു.
കേന്ദ്രത്തില്‍ നിന്ന് വാക്‌സിന്‍ കിട്ടാത്ത സാഹചര്യത്തിലാണ് സ്വന്തം നിലയ്ക്ക് വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മെയ് മാസം 1 ന് പത്ത് ലക്ഷം വാക്‌സിന്‍ വാങ്ങും. വിവിധ വകുപ്പുകളിലെ പണം വാക്‌സിന് വാങ്ങാനായി നീക്കിവെക്കും. കേന്ദ്രത്തില്‍ നിന്നും സൗജന്യമായി കിട്ടാനുള്ള വാക്‌സിന്‍ എത്തിക്കാനും ഇതിനൊപ്പം ശ്രമിക്കും.
അതേസമയം വാക്‌സിന്‍ വാങ്ങാനായി എത്ര തുക മാറ്റിവെച്ചു എന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. വിലനോക്കാതെ വാക്‌സിന്‍ വാങ്ങാന്‍ തന്നെയാണ് സംസ്ഥാനത്തിന്റെ തീരുമാനം.