Tue. Nov 5th, 2024
അ​ബൂ​ദ​ബി:

കൊവിഡ് പ്ര​തി​രോ​ധ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ൻ​നി​ര പോ​രാ​ളി​ക​ൾ​ക്കും അ​വ​രു​ടെ മ​ക്ക​ൾ​ക്കും സ്കോ​ള​ർ​ഷി​പ് പ​ദ്ധ​തി​യു​മാ​യി യുഎഇ ഭ​ര​ണ​കൂ​ടം. അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യുഎഇ സാ​യു​ധ​സേ​ന ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റും ഫ്ര​ണ്ട്​​ലൈ​ൻ ഹീ​റോ​സ് ഓ​ഫി​സ് ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ നഹ്‌യാന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സ്‌​കോ​ള​ർ​ഷി​പ് ന​ട​പ്പാ​ക്കു​ന്ന​ത്.

രാ​ജ്യ​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും കോ​ള​ജു​ക​ളി​ലും ഉ​പ​രി​പ​ഠ​ന​ത്തി​നാ​ണ് ഈ ​വ​ർ​ഷം മു​ത​ൽ സ്കോ​ള​ർ​ഷി​പ് ന​ൽ​കു​ക. മു​ൻ​നി​ര പോ​രാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി രൂ​പ​വ​ത്​​ക​രി​ച്ച ഫ്ര​ണ്ട്​​ലൈ​ൻ ഹീ​റോ​സ് ഓ​ഫി​സാ​ണ് സ്കോ​ള​ർ​ഷി​പ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്.

യുഎഇയിലെ സ​ർ​ക്കാ​ർ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, കോ​ള​ജു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്താ​ൻ അ​വ​സ​രം ന​ൽ​കു​ന്ന​താ​യി​രി​ക്കും പ​ദ്ധ​തി. Education@FrontlineHeroes.ae എ​ന്ന ഇ-​മെ​യി​ലി​ലേ​ക്കാ​ണ് ഇ​തി​ന് വേ​ണ്ട അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

കോ​ഴ്സി​ന് പ്ര​വേ​ശ​നം ന​ൽ​കി​ക്കൊ​ണ്ടു​ള്ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ക​ത്ത് ഉ​ൾ​പ്പെ​ടെ രേ​ഖ​ക​ൾ അ​പേ​ക്ഷ​ക്കൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം. സ്കോ​ള​ർ​ഷി​പ്പി​ന് യോ​ഗ്യ​ത​യു​ള്ള​വ​രെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന ഫ്ര​ണ്ട്​​ലൈ​ൻ ഹീ​റോ​സ് ഓ​ഫി​സ് പി​ന്നീ​ട് സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​രെ നേ​രി​ട്ട് ബ​ന്ധ​പ്പെ​ടും. ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം സ​ന്തൂ​ക്​​ അ​ൽ വ​ത​ൻ, വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി കൈ​കോ​ർ​ത്താ​ണ് സ്കോ​ള​ർ​ഷി​പ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

By Divya